/kalakaumudi/media/media_files/2026/02/03/buss-2026-02-03-14-50-27.jpg)
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് കെഎസ്ആർടിസി ഡയറക്ടർ ബോർഡിൽ സിഎംഡി ആവശ്യമുന്നയിച്ചു.
ബോർഡിലെ ധനവകുപ്പ് പ്രതിനിധി ഇതിനെ എതിർത്തതിനാൽ സിഎംഡിയുടെ നിർദ്ദേശം തൽക്കാലം പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചു.
ഈ മെയിൽ 600 സ്ഥിരം ജീവനക്കാർ വിരമിക്കും. 2025 ഏപ്രിൽ ഒന്നു മുതൽ 2026 മാർച്ച് വരെ 998 പേരാണ് വിരമിക്കുന്നത്.
പെൻഷൻ ആനുകൂല്യം കൊടുക്കുന്നതിന് വഴിയില്ലാത്തതിനാലാണ് മാനേജ്‌മെന്റ് പെൻഷൻ പ്രായം കൂട്ടാമെന്ന ആവശ്യമുന്നയിച്ചത്.
ജീവനക്കാരുടെ കുറവും കെഎസ്ആർടിസിയെ അലട്ടുന്നുണ്ട്. പിണറായി സർക്കാർ അധികാരത്തിലെത്തുമ്പോൾ സ്ഥിരം ജീവനക്കാരുടെ എണ്ണം 32,000 ആയിരുന്നു.
ഇപ്പോഴത് 21,000 ആയി ചുരുങ്ങി. 2018 മുതൽ പിഎസ്‌സി വഴി നിയമനം നടന്നിട്ടില്ല. 3500 താൽക്കാലിക ജീവനക്കാരുണ്ട്.
ജില്ലാടിസ്ഥാനത്തിൽ എംപേ്‌ളായ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി കണ്ടക്ടറെയും ഡ്രൈവറെയും നിയമിക്കാനാണ് തീരുമാനം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
