മറ്റ് മാര്‍ഗങ്ങളൊന്നും മുന്നില്‍ ഇല്ലാത്തതുകൊണ്ടാണ് ചെറിയ തോതില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മഴ കുറവായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 60 ശതമാനം വെള്ളത്തിന്റെ കുറവുണ്ടായതോടെ വലിയ അളവില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നിരുന്നു. വരും വര്‍ഷങ്ങളില്‍ വൈദ്യുതി വാങ്ങുന്നത് കുറയുകയാണെങ്കില്‍ ഇതിന്റെ ഗുണം ഉപയോക്താക്കള്‍ക്ക് ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കല്‍ക്കരി ഉപയോഗിച്ച് 5000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനായാല്‍ 12 പൈസയുടെ വര്‍ധന വരുത്തില്ലെന്നും മന്ത്രി ഉറപ്പുനല്‍കി.
നിരക്ക് വര്‍ധന എന്നത് സാധാരണക്കാരെ ബാധിക്കില്ല. 200 യൂണിറ്റിന് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായിരിക്കും 16 പൈസയുടെ വര്‍ധന ഉണ്ടാകുന്നത്. 97 കോളനിയില്‍ ഇനിയും വൈദ്യുതി എത്തിക്കേണ്ടതുണ്ട്. പട്ടിക ജാതിവര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ക്ക് 50 യൂണിറ്റില്‍ താഴെയുള്ള ഉപയോഗത്തിന് ചാര്‍ജ് ഈടാക്കുന്നില്ല. ഇതൊക്കെ നടപ്പാക്കണമെങ്കില്‍ അല്‍പ്പം നിരക്ക് വര്‍ധനവ് വരുത്തിയാല്‍ മാത്രമേ സാധിക്കൂവെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
നിരക്ക് വര്‍ധിപ്പിക്കാതെ വഴിയില്ല; സാധാരണക്കാരെ ബാധിക്കില്ല: മന്ത്രി
മഴ കുറവായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം 60 ശതമാനം വെള്ളത്തിന്റെ കുറവുണ്ടായതോടെ വലിയ അളവില്‍ വൈദ്യുതി പുറത്തുനിന്ന് വാങ്ങേണ്ടിവന്നിരുന്നു.
New Update