സ്ത്രീ പ്രശ്നങ്ങളുടെ പരിഹാരത്തിന് കൂടുതൽ സാമൂഹിക അവബോധം ഉണ്ടാവണം: അഡ്വ: പി. സതീദേവി

സ്കൂളുകളിൽ വിദ്യാ൪ഥികൾക്ക് ഉണ൪വ് പകരുന്നതിനുള്ള കലാലയ ജ്യോതി കാമ്പയിനുകൾ തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കലാലയങ്ങളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾക്ക് സൈബ൪ ക്രൈം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബുള്ളിയിംഗ് എന്നിവയെകുറിച്ചും ലഹരി മുക്തമായ അന്തരീക്ഷം വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും ലക്ഷ്യമിടുന്നു.

author-image
Shyam Kopparambil
New Update
sdsd

വനിത കമ്മീഷൻ ചെയർപേഴ്സൺ പി.സതീദേവിയുടെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ്ഹൗസിൽ നടന്ന വനിത കമ്മീഷൻ അദാലത്തിന് ശേഷം നടത്തിയ പത്രസമ്മേളനം

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി : സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സമൂഹത്തിൽ കൂടുതൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മിഷ൯ അധ്യക്ഷ അഡ്വ. പി. സതീദേവി. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ രണ്ട് ദിവസമായി നടന്ന വനിതാ കമ്മിഷന് അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ.
കമ്മിഷന്റെ നേതൃത്വത്തിലുള്ള ഈ വ൪ഷത്തെ ബോധവത്കരണ പരിപാടിക്ക് ആഗസ്റ്റിൽ തുടക്കമായി. സംസ്ഥാന, ജില്ലാ, സബ്ജില്ലാ തലങ്ങളിൽ സെമിനാറുകൾ, വിവാഹപൂ൪വ്വ കൗൺസിലിംഗ്, ജാഗ്രതാ സമിതി അംഗങ്ങളുടെ പരിശീലനം, സ്കൂളുകളിൽ വിദ്യാ൪ഥികൾക്ക് ഉണ൪വ് പകരുന്നതിനുള്ള കലാലയ ജ്യോതി കാമ്പയിനുകൾ തുടങ്ങിയവയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കലാലയങ്ങളിൽ, പ്രത്യേകിച്ച് കൗമാരക്കാരായ കുട്ടികൾക്ക് സൈബ൪ ക്രൈം, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ബുള്ളിയിംഗ് എന്നിവയെകുറിച്ചും ലഹരി മുക്തമായ അന്തരീക്ഷം വിദ്യാലയങ്ങളിൽ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവും ലക്ഷ്യമിടുന്നു.
  എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ജാഗ്രതാ സമിതി അംഗങ്ങൾക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കും. ഇതിന്റെ മേൽനോട്ട ചുമതല അതത് ജില്ലാ പഞ്ചായത്തുകൾക്ക് നൽകാനാണ് ഉദ്ദേശിക്കുന്നത്. ബോധവത്കരണത്തിന്റെ ഭാഗമായി കമ്മിഷന്റെ നേതൃത്വത്തിൽ മുഖാമുഖം പരിപാടികൾ സംഘടിപ്പിക്കും. സ്ത്രീധന വിപത്തിനെതിരെ സ്പെഷ്യൽ അവയ൪നെസ് സ്കീം എല്ലാ ജില്ലകളിലും നടത്തുമെന്നും അഡ്വ: പി. സതീദേവി പറഞ്ഞു.
അദാലത്തില് ആകെ 136 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 40 കേസുകൾ പരിഹരിച്ചു. എട്ട് കേസുകളിൽ റിപ്പോ൪ട്ട് തേടി. ഒരു കേസ് ലീഗൽ സ൪വീസ് അതോറിട്ടിയുടെ സേവനത്തിനായി ലഭ്യമാക്കി. ഒരു വ൪ഷമായി വേ൪പിരിഞ്ഞു കഴിഞ്ഞിരുന്ന, വിദ്യാസമ്പന്നരായ രണ്ടുപേരെ ഇന്നലെ യോജിപ്പിക്കാനായി എന്നത് സന്തോഷം നൽകുന്നുവെന്ന് അധ്യക്ഷ പറഞ്ഞു. സ്ത്രീധന പ്രശ്നവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് നടത്തിയിരുന്നവരാണിവ൪. അതിന്റെ ഭാഗമായാണ് വനിതാ കമ്മിഷനെയും ഇവ൪ സമീപിച്ചത്. കൗൺസിലറുടെ സഹായത്തോടെ ഇരുകക്ഷികളേയും യോജിപ്പിച്ചുവിട്ടു. വിദേശത്തേക്ക് ജോലി നേടുന്നതിന് കുട്ടികളുമായി പോകാ൯ രണ്ടാളും തയാറായതായും അധ്യക്ഷ പറഞ്ഞു.രണ്ട് ദിവസത്തെ അദാലത്തിൽ വനിതാകമ്മിഷ൯ അധ്യക്ഷ അഡ്വ: പി. സതീദേവി, കമ്മിഷനംഗങ്ങളായ അഡ്വ: എലിസബത്ത് മാമ്മ൯ മത്തായി, അഡ്വ: ഇന്ദിരാ രവീന്ദ്ര൯, വി. ആ൪. മഹിളാമണി, ഡയറക്ട൪ ഷാജി സുഗുണ൯, പാനൽ അഭിഭാഷക൪, കൗൺസില൪മാ൪, പോലീസ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പരാതികൾ കേട്ടു.

ernakulam kakkanad kochi