കൊച്ചി: ടി.ജി ഓമനക്കും, വിനീത വർഗ്ഗിസിനും ഇന്നത്തെ ദിവസം ജീവിതത്തിൽ മറക്കാനാകില്ല. വിമാനത്തിൽ ഒരു യാത്ര.. അവരുടെ സ്വപ്നമായിരുന്നു. കൊരട്ടിയിലെ സ്നേഹശ്രുതി കുടുംബശ്രീ പ്രവർത്തകരാണിവർ.യാതൊരു വരുമാനവുമില്ലാത്ത ജീവിതം തള്ളിനീക്കുന്നവരും സംഘത്തിലുണ്ട്. മക്കളോടും ചെറുമക്കളോടും യാത്രക്കായി പണം വാങ്ങിയും.കുടുംബശ്രീയിൽ നിന്നും ലോൺ എടുത്തുമാണ് ഇവരുടെ സ്വപ്ന യാത്ര.ഇന്ന് വെളിപ്പിന് അഞ്ചുമണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 22 പേരടങ്ങുന്ന സംഘം ബാംഗ്ലൂർക്ക് യാത്ര തിരിച്ചത്.ഒരു പകലും രാത്രിയും നീളുന്ന യാത്ര.താമസവും ഭക്ഷണവും ഉൾപ്പെടെ 5,999 രൂ പയാണ് ഒരാൾക്ക് ചെലവ്. മടക്കയാത്ര ട്രെയിനിലാണ്. അറു പതു വയസ്സുള്ളവർ വരെയുണ്ട് കൂട്ടത്തിൽ.പാറക്കടവ് പഞ്ചായത്തിന്റെ കീഴിലെ കുടുംബശ്രീ പ്രവർത്തകയായ അലീനയുടെ സംരംഭമായ ലെയാർട്ടെ ഹോളിഡേയ്‌സിന്റെ നേതൃത്വത്തിലാണ് ഈ അമ്മമാർക്ക് സ്വപ്ന യാത്ര ഒരുക്കിയത്. നാലുമാസം കൊണ്ടെങ്കിലും ഈ പൈസ തിരിച്ചടയ്ക്കണമെന്നാണ് ഇവരുടെ കണക്കുകൂ ട്ടൽ.ഇനി അടുത്ത ലക്ഷ്യം മലേഷ്യയാണ്