പത്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപ ദിവസം കളഭാഭിഷേകം നടക്കുന്നതിനാൽ വൈകിട്ട് ദർശനമില്ല ;രാത്രി മകരശ്രീബലി

പത്മനാഭസ്വാമി ക്ഷേത്രത്തിലെ   ലക്ഷദീപ ദിവസം കളഭാഭിഷേകം നടക്കുന്നതിനാൽ പുലർച്ചെ 3.30 മുതൽ 4.45 വരെ അഭിഷേകം രാവിലെ 6.30 മുതൽ 7 വരെ, 9.45 മുതൽ 11.15 വരെയും വൈകിട്ടും ക്ഷേത്രത്തിൽ പതിവ് ദർശനമില്ല.

author-image
Devina
New Update
padmanabhaswamytemple

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ   ലക്ഷദീപ ദിവസം കളഭാഭിഷേകം നടക്കുന്നതിനാൽ പുലർച്ചെ 3.30 മുതൽ 4.45 വരെ അഭിഷേകം രാവിലെ 6.30 മുതൽ 7 വരെ, 9.45 മുതൽ 11.15 വരെയും വൈകിട്ടും ക്ഷേത്രത്തിൽ പതിവ് ദർശനമില്ല.

 ശ്രീപദ്മനാഭസ്വാമിയുടെയും നരസിംഹമൂർത്തിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയുടെയും വിഗ്രഹങ്ങൾ ഗരുഡവാഹനങ്ങളിൽ എഴുന്നള്ളിച്ച് രാത്രി 8.30 ന് മകരശ്രീബലി നടത്തും.

 പട്ടുവിരിച്ച കാള, കുതിര, ഡമ്മാനം കെട്ടി വിളംബരം അറിയിക്കുന്ന ആന, കൊടിയേന്തിയ കുട്ടികൾ, ക്ഷേത്രസ്ഥാനി, രാജകുടുംബാംഗങ്ങൾ ഉദ്യോഗസ്ഥർ, കൈവിളക്ക് ഏന്തിയ വനിത ജീവനക്കാർ സ്വാതികീർത്തനം ആലപിക്കുന്നവർ, വേദപാരായണം നടത്തുന്ന ജപക്കാർ എന്നിവർ മകരശ്രീബലിക്ക് അകമ്പടിയേകും.