നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു

നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു.തമ്മനം സ്വദേശി മണപ്പാട്ടി പറമ്പിൽ വീട്ടിൽ മണികണ്ഠൻ (39) ആണ് പാലാരിവട്ടം പോലീസ് സ്റ്റേഷന് സമീപം കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

author-image
Shyam
Updated On
New Update
kalakkkk

കൊച്ചി: നടിയെആക്രമിച്ചകേസിലെമൂന്നാംപ്രതിആത്മഹത്യക്ക്ശ്രമിച്ചു.തമ്മനം സ്വദേശി ണപ്പാട്ടി പറമ്പിൽവീട്ടിൽമണികണ്ഠൻ (39) ആണ്പാലാരിവട്ടംപോലീസ്സ്റ്റേഷന്സമീപംകൈ ഞരമ്പ് മുറിച്ച്ആത്മഹത്യക്ക്ശ്രമിച്ചത്.ഇന്നലെരാത്രി 9.30 ഓടെ തമ്മനം മെയ് ഫസ്റ്റ് റോഡിൽ മദ്യപിച്ച് ബഹളം വച്ചമണികണ്ഠനെപാലാരിവട്ടംപോലീസ്കസ്റ്റഡിയിൽഎടുക്കുകയായിരുന്നു. തുടന്ന്കേസ്എടുത്ത്ശേഷംവെളിപ്പിന് ഒരു മണിയോടുകൂടി വിട്ടയക്കുകയായിരുന്നു.സ്റ്റേഷനിൽനിന്നിറങ്ങിയമണികണ്ഠൻ സ്റ്റേഷന്റ് സമീപത്തെ കടയിൽ നിന്നും ബ്ലേഡ് വാങ്ങി കയ്യിലെ ഞരമ്പ് മുറിച്ച്ആത്മഹത്യക്ക്ശ്രമിച്ചത്.പോലീസ്ഉടൻമണികണ്ഠനെ എറണാകുളം ഗവൺമെൻറ് ആശുപത്രിയിൽഎത്തിച്ചു. രാത്രി രണ്ടു മണിയോടുകൂടി മണികണ്ഠനെപ്രാഥമികചികിത്സക്ക്ശേഷം സുഹൃത്തിന്റെ കൂടെ വിടുകയായിരുന്നു. മണികണ്ഠൻ ഡിസംബർ 8-ാം തീയതി വിധി പറയുന്ന സിനിമ നടിയെ ആക്രമിച്ച കേസിലെ മൂന്നാം പ്രതിയാണ്.

Actress Attacked Case