തിരൂര്‍ സതീഷിനെ സി.പി.എം. പണം കൊടുത്തു വാങ്ങിയെന്ന് ശോഭാ സുരേന്ദ്രന്‍

തിരൂര്‍ സതീഷ് എന്തിന് നിരന്തരം മുന്‍മന്ത്രി എ.സി. മൊയ്തീനെ കണ്ടുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു

author-image
Prana
New Update
Sobah SUrendran

തിരൂര്‍ സതീഷിനെ സി.പി.എം പണം കൊടുത്തു വാങ്ങിയെന്നും സതീഷ് എന്തിന് നിരന്തരം മുന്‍മന്ത്രി എ.സി. മൊയ്തീനെ കണ്ടുവെന്ന് വ്യക്തമാക്കണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്‍. കൊടകര കുഴല്‍പ്പണ കേസില്‍ തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലില്‍ ബി.ജെ.പി ഒരുതരത്തിലുമുള്ള പ്രതിരോധത്തിലുമല്ലെന്നും അവര്‍ കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
പിണറായി പോലീസ് മാസങ്ങളോളം ആരോപണവിധേയരെ ചോദ്യംചെയ്തിരുന്നല്ലോ. ഇക്കാര്യം അന്വേഷിക്കാതിരിക്കാന്‍ പിണറായി വിജയന്റെ കൈ പടവലങ്ങയായിരുന്നോ. ചേലക്കരയില്‍ അടിപതറാന്‍ പോകുന്നതുകൊണ്ടാണ് സി.പി.എം പുതിയ ആരോപണവുമായി വരുന്നത്. സതീഷിന്റെ ആരോപണം വിശ്വസിക്കാനാവാത്തതാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഒരു കെട്ടുകഥ ചമച്ചുണ്ടാക്കി അതിന്റെ പിറകില്‍ യാത്ര ചെയ്യുകയായിരുന്നു. ആഭ്യന്തര വകുപ്പ് ആരോപണം ബി.ജെ.പിയെ തകര്‍ക്കാനാണ്. കരുവന്നൂര്‍ കേസില്‍ ഒരു മുന്‍ മന്ത്രി അറസ്റ്റിലാകുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

 

BJP kodakara black money Sobha Surendran