ശബരിമല സ്വർണ്ണ മോഷണക്കേസിൽ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ അറസ്റ്റ് ചെയ്തു

 2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണർക്കാണ്.

author-image
Devina
New Update
ks baiju

തിരുവനന്തപുരം: ശബരിമല സ്വർണ്ണമോഷണകേസിൽ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

 ദ്വാരപാലക പാളികൾ കടത്തിയ കേസിലെ ഏഴാം പ്രതിയാണ് ബൈജു.ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്.

 2019 ജൂലൈ 19ന് പാളികൾ അഴിച്ചപ്പോൾ ബൈജു ഹാജരായിരുന്നില്ല. ദേവസ്വം ബോർഡിൽ സ്വർണ്ണം ഉൾപ്പടെ അമൂല്യ വസ്തുക്കളുടെ പൂർണ ചുമതല തിരുവാഭരണം കമ്മീഷണർക്കാണ്.

 മുഖ്യപ്രതികളുടെ ആസൂത്രണം കാരണം മനഃപൂർവം വിട്ടു നിന്നെന്നാണ് വിവരം. ദ്വാരപാലക കേസിൽ മാത്രമല്ല കട്ടിളപാളി കേസിലെ ദുരൂഹ ഇടപെടൽ സംബന്ധിച്ച വിവരവും ബൈജുവിന് അറിയാം എന്നാണ് എസ്‌ഐടി നിഗമനം.

ഇദ്ദേഹം തിരുവാഭരണം കമ്മീഷണർ ആയിരുന്ന സമയത്താണ് സ്വർണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തി പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത്.

ബൈജുവിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

 സ്വർണപ്പാളി ചെമ്പ് എന്ന് രേഖപ്പെടുത്തിയ മഹസറിൽ ഇദ്ദേഹവും ഒപ്പിട്ടിരുന്നു. 2019ൽ ദ്വാരപാലക പാളികൾ ഇളക്കുന്ന സമയത്ത് ഇദ്ദേഹം കൃത്യമായി മേൽനോട്ടം വഹിക്കാതിരുന്നത് ചുമതലയിൽ വരുത്തിയ വീഴ്ചയാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് എസ്‌ഐടിയുടെ നടപടി.