തിരുവല്ലം ടോൾ പ്ലാസ
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസിലെ തിരുവല്ലം ടോൾ പ്ലാസയിലെ യൂസർഫീ വർധിപ്പിച്ചു. 5 രൂപ മുതൽ 410 രൂപ വരെയാണ് വിവിധ വിഭാഗങ്ങളിലായി നിരക്കുകൾ വർധിച്ചത്. കഴിഞ്ഞ വർഷം മൂന്നു തവണയാണ് ബൈപാസിലെ യൂസർഫീ കൂട്ടിയത്.
ടോൾ പ്ലാസയിൽ നിന്ന് 20 കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ സ്വകാര്യ ഉപയോഗത്തിനുള്ള ലൈറ്റ് മോട്ടോർ വാഹനങ്ങളുടെ പ്രതിമാസ പാസ്സിന് 330 രൂപ തന്നെയായിരിക്കും.
2023 ഏപ്രിൽ മുതൽ ഓഗസ്റ് വരെ 3 തവണ യൂസർഫീ കൂട്ടിയപ്പോൾ നിരക്ക് ഇരട്ടിയോളമായി വർധിച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യൂസർഫീ പിരിക്കുന്ന ടോൾ പ്ലാസകളിൽ ഒന്നാണ് കഴക്കൂട്ടം- കാരോട് ബൈപാസിലേത്.