ബ്രഹ്മസ്വം മഠത്തിനുമുൻപിൽ പഞ്ചവാദ്യം തുടങ്ങുന്നതിന് മുൻപായി പൊലീസ് ആളുകളെ തള്ളിമാറ്റുന്നു
തൃശൂർ: തൃശൂർ പൂരം ഭംഗിയായി നടത്താനാവശ്യമായ നിയമനിർമാണം സർക്കാർ നടത്തണമെന്നു തിരുവമ്പാടി ദേവസ്വം. പൊലീസ് സുരക്ഷ മാത്രം നോക്കിയാൽ മതിയെന്നും പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേതാണെന്നും പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി പി.ശശിധരൻ എന്നിവർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടിപ്പിനു ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ധരിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂരം യോഗങ്ങളിൽ പൊലീസ് തീരുമാനങ്ങൾ അംഗീകരിക്കുമെങ്കിലും നടപ്പാക്കുന്നത് മറ്റൊന്നാണെന്നും പ്രസിഡന്റ് എന്ന നിലയിൽ തനിക്കും മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്നും സുന്ദർമേനോൻ വ്യക്തമാക്കി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
