ജോയിയുടെ കുടുംബത്തിന് ഉടന്‍ വീട് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

വീട് നിര്‍മ്മാണത്തിനായി 13 ലക്ഷം റെയില്‍വേയും 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന് നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

author-image
Biju
New Update
hnj

തിരുവനന്തപുരം: തമ്പാനൂര്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് വീട് നിര്‍മ്മിച്ചു നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍. നഗരസഭാ സെക്രട്ടറി രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു.

വീട് നിര്‍മ്മാണത്തിനായി 13 ലക്ഷം റെയില്‍വേയും 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്ന്  നഗരസഭാ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. ജോയിയുടെ കുടുംബത്തിന് വീടില്ലെന്നും ഭൂമി ലഭ്യമാക്കാന്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി ലഭിച്ചാല്‍ ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ വീട് നിര്‍മ്മിച്ച് നല്‍കുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ മരിച്ച ജോയിയുടെ മൃതദേഹം 46 മണിക്കൂര്‍ നേരത്തെ തിരച്ചിലിനൊടുവില്‍ തകരപ്പറമ്പ് വഞ്ചിയൂര്‍ റോഡിലെ കനാലില്‍ നിന്നുമാണ് കണ്ടെത്തിയിരുന്നത്.