/kalakaumudi/media/media_files/2025/11/08/airindiaexpress-2025-11-08-14-41-15.jpg)
തിരുവനന്തപുരം: തിരുവനന്തപുരം - ബെംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതുമൂലം യാത്രക്കാർ വളരെയധികം ബുദ്ധിമുട്ടിലായി .
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാന സർവ്വീസാണ് സാങ്കേതിക തകരാറുമൂലം വൈകിയത് .
യാത്രക്കാരെ രണ്ടുതവണ വിമാനത്തിൽ പ്രവേശിപ്പിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വിമാനത്തിന് പുറപ്പെടാൻ കഴിഞ്ഞില്ല .
വിമാന സർവീസ് മുടങ്ങിയതിനാൽ വിദേശ രാജ്യത്തേക്കുള്ള യാത്ര മുടങ്ങിയതായി യാത്രക്കാർ അറിയിച്ചു.
യാത്രക്കാർക്ക് നാലുമണിയ്ക്ക് മറ്റൊരു വിമാനം തയ്യാറാക്കിയിട്ടുണെന്നു അധികൃതർ അറിയിച്ചു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
