തിരുവനന്തപുരം കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ ഡല്‍ഹി യാത്ര; പങ്കെടുക്കാതെ ആര്‍ ശ്രീലേഖ

എംആർ ഗോപൻ, ശ്രീലേഖ എന്നിവരാണ് യാത്രയിൽ ട്രെയിൻ യാത്രാ സംഘത്തിൽ ഇല്ലാത്തത്. അമ്മമാരുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആസൗകര്യം അറിയിച്ചിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്

author-image
Devina
New Update
sreele

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷൻ കൗൺസിലർമാരുടെ ഡൽഹി യാത്രയിൽ നിന്നും വിട്ട് നിന്ന് ആർ ശ്രീലേഖ. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായുള്ള മേയർ വിവി രാജേഷ് ഉൾപ്പെടെയുള്ള തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാരുടെ യാത്രയിൽ നിന്നാണ് ആർ ശ്രീലേഖ വിട്ടു നിൽക്കുന്നത്.

എംആർ ഗോപൻ, ശ്രീലേഖ എന്നിവരാണ് യാത്രയിൽ ട്രെയിൻ യാത്രാ സംഘത്തിൽ ഇല്ലാത്തത്. അമ്മമാരുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ഇരുവരും ആസൗകര്യം അറിയിച്ചിരുന്നു എന്നാണ് ബിജെപി നേതൃത്വം പറയുന്നത്.

എന്നാൽ, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ ആർ ശ്രീലേഖ വിമാന മാർഗം ഡൽഹിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് കൗൺസിലർമാർ പറയുന്നു. ഇന്നത്തെ കേരള എക്‌സ്പ്രസിലാണ് മേയറും സംഘവും ഡൽഹിക്ക് തിരിക്കുന്നത്.

ബിജെപി അംഗങ്ങൾക്ക് എല്ലാവർക്കും ഒന്നിച്ചായിരുന്നു ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ചയാണ് പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

 തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അതൃപ്തി പലഘട്ടത്തിൽ പരസ്യമായിരിക്കെയാണ് യാത്ര സംഘത്തിൽ നിന്നും ശ്രീലേഖ വിട്ടുനിൽക്കുന്നതും ചർച്ചയാകുന്നത്.തിരുവനന്തപുരത്തിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ഉറപ്പാക്കുക എന്നകാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം.

 സ്മാർട്ട് സിറ്റി പദ്ധതികളുടെ പുരോഗതിയും പുതിയ അടിസ്ഥാന സൗകര്യ വികസന ആവശ്യങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ബിജെപി നേതൃത്വം പറയുന്നു.