തിരുവനന്തപുരം കോർപറേഷൻ വിജയം ;ബിജെപി കൗൺസിലർമാർ അഖ്യലേന്ത്യാ പര്യാടത്തിന് ഒരുങ്ങുന്നു

കേരള എക്‌സ്പ്രസിൽ പുറപ്പെടുന്ന സംഘം 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന വിരുന്നിൽ പങ്കെടുത്ത് രാത്രി വിമാനത്തിൽ തിരിച്ചെത്തും. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചാത്തലത്തിൽ കൗൺസിലർമാർക്ക് രാജ്യവ്യാപക സ്വീകരണം നൽകും

author-image
Devina
New Update
bjp-3

തിരുവനന്തപുരം: 40 വർഷത്തിലേറെയായി ഇടതുപക്ഷം ഭരിച്ചിരുന്ന തിരുവനന്തപുരം കോർപറേഷന്റെ ഭരണം ബിജെപി പിടിച്ചത് ദേശീയ തലത്തിൽ ചർച്ചയാക്കാനായി പാർട്ടി കൗൺസിലർമാർ അഖിലേന്ത്യാ പര്യടനത്തിന് മേയർ വി.വി.രാജേഷ് ഉൾപ്പെടെയുള്ള സംഘം 9 ന് യാത്ര തിരിക്കും.

കേരള എക്‌സ്പ്രസിൽ പുറപ്പെടുന്ന സംഘം 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കുന്ന വിരുന്നിൽ പങ്കെടുത്ത് രാത്രി വിമാനത്തിൽ തിരിച്ചെത്തും.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പശ്ചാത്തലത്തിൽ കൗൺസിലർമാർക്ക് രാജ്യവ്യാപക സ്വീകരണം നൽകും; യാത്രയിൽ എല്ലാ കൗൺസിലർമാരും പങ്കെടുക്കണമെന്ന് കർശന നിർദേശമുണ്ട്.

ഡൽഹിയിൽ രാഷ്ട്രപതിഭവൻ, പാർലമെന്റ് മന്ദിരം തുടങ്ങിയവ സന്ദർശിക്കും. ബിജെപി കേന്ദ്രഓഫീസിൽ സ്വീകരണമുണ്ട്. അവസാനപരിപാടിയാണ് പ്രധാനമന്ത്രിയുടെ വിരുന്ന്.