തിരുവനന്തപുരത്ത് കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി;4 പേരുടെ നില ഗുരുതരം

കാര്‍ അമിത വേഗത്തിലായിരുന്നവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാര്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചു

author-image
Biju
New Update
TVM

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയതിനെ തുടര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരില്‍ രണ്ട് പേര്‍ ഓട്ടോ ഡ്രൈവര്‍മാരാണ്. 

രണ്ട് വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാര്‍ അമിത വേഗത്തിലായിരുന്നവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നടപ്പാതയിലേക്ക് ഇടിച്ചു കയറിയ കാര്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിച്ചു. കാര്‍ ഓടിച്ചു പഠിക്കുന്നതിനിടെയാണ് അപകടം. ബ്രേക്കിന് പകരം ആക്‌സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണം. വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് കാറോടിച്ചിരുന്നത്. കാറിന് യന്ത്രത്തകരാര്‍ ഒന്നുമില്ലെന്ന് ആര്‍ടിഒ വ്യക്തമാക്കി.