പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂരിൽ സ്ത്രീയ്ക്ക് നേരെ വെടിവയ്പ്. എയർഗൺ ഉപയോഗിച്ചുള്ള ആക്രമണത്തിൽ വള്ളക്കടവ് സ്വദേശി ഷൈനിക്ക് പരിക്കേറ്റു.വഞ്ചിയൂർ പോസ്റ്റ് ഓഫീസിനു മുന്നിലാണ് സംഭവം. മുഖം മൂടി ധരിച്ചെത്തിയ സ്ത്രീയാണ് വെടിവച്ചതെന്ന് ഷൈനി പറഞ്ഞതായി റിപ്പോർട്ടുണ്ട്.പാഴ്സൽ നൽകാമെന്ന പേരിൽ വീട്ടിലെത്തിയാണ് ആക്രമണമെന്നാണ് വിവരം.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
