/kalakaumudi/media/media_files/2025/04/03/GNH9I04Jzxv3lpbLmOjE.jpg)
തിരുവനന്തപുരം : കുമാരപുരം കോയിക്കല്‍ പള്ളിയറ ഭഗവതിക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന് തു ടക്കം. രാവിലെ 10ന് കൊടിേയറി. തുടര്‍ന്ന് ശ്രീകണ്‌ഠേശ്വരം പ്രസന്നകുമാറും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. രാത്രി 7ന് ഭജന. നാളെ രാത്രി 8ന് കളമെഴുത്തും പാട്ടും. 5ന് രാവിലെ 8.30ന് ദേവീ മഹാത്മ്യപാരായണം, വൈകിട്ട് 6ന് തിരുവാതിര. 6ന് രാവിലെ 8ന് നാരായണീയ പാരായണം.
7ന് രാവിലെ 8ന് ഭഗവത്ഗീതാ പാരായണം, 9ന് ആയില്യപൂജ, നാഗരുട്ട്. 8ന് രാവിലെ 8ന് കുങ്കുമാഭിഷേകം, 9.30ന് പൊങ്കാല ആരംഭം 11.45 ന് പൊങ്കാല നിവേദ്യം രാത്രി 7ന് ഭഗവതി സേവ.രാത്രി 12ന് പുറത്തെഴുന്നള്ളിപ്പ് 12.30ന് ഉരുള്‍ നേര്‍ച്ച.
9ന് വൈകിട്ട് 3.30ന് ആനപ്പുറത്ത് എഴുന്നള്ളിപ്പ് പറയെടുപ്പ്, രാത്രി 10ന് താലപ്പൊലി, 11.30ന് ഗുരുസി.