/kalakaumudi/media/media_files/2025/04/03/ge6NzCNNZy6gAzvsKJMP.jpg)
തിരുവനന്തപുരം: കുമാരപുരം ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ആറാട്ട് - കാവടി ഉത്സവത്തിന് കൊടിയേറി. ക്ഷേത്രതന്ത്രി ആര്‍ ചന്ദ്രമോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങ്.ഇന്ന് രാവിലെ 10.45ന് കളഭാഭിഷേകം. നാളെ വൈകിട്ട് 7.30ന് മുളപൂജ, 5ന് വൈകിട്ട് 5.30ന് കാവടി നേര്‍ച്ചക്കാര്‍ക്ക് കാപ്പുകെട്ട്.
6ന് രാവിലെ 10.30ന് നവകലശാഭിഷേകം, വൈകിട്ട് 7ന് വെറ്റസമര്‍പ്പണം, പുഷ്പാഭിഷേകം, 7ന് രാവലെ 9ന് പൊങ്കാല,8ന് രാത്രി 7.30ന് മുളപൂജ,9ന് രാവിലെ 10ന് നവകലശാഭിഷേകം. 10ന് രാവിലെ 7.30ന് പണ്ടാര കാവടി ക്ഷേത്രത്തില്‍ നിന്ന് പുറപ്പെടും.
10ന് കണ്ണമ്മൂല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര പുറപ്പെടും. ഉച്ചയ്ക്ക് 12ന് അഗ്നി കാവടി വിളയാട്ടം, പുലര്‍ച്ചെ ഒന്നിന് കാവടി അഭിഷേകം, രാത്രി 8.30ന് പള്ളിവേട്ട, 11ന് രാവിലെ 9ന് ഗജപൂജ, ഉച്ചയ്ക്ക് 12ന് സമൂഹസദ്യ, ഒന്നിന് ആറാട്ട് ബലി, 2ന് ആറാടാനായി വെണ്‍പാലവട്ടം ഭഗവതിേത്രത്തിലേക്ക് പുറപ്പെടല്‍, രാത്രി 10ന് താലപ്പൊലി, 11.15ന് കൊടിയിറക്ക്,11.30ന് യക്ഷിയമ്മയ്ക്ക് പൂപ്പട എന്നിവയും ഉണ്ടായിരിക്കും.