/kalakaumudi/media/media_files/2025/12/07/railway-2025-12-07-10-31-48.jpg)
തിരുവനന്തപുരം: ഇൻഡിഗോ വിമാന സർവീസുകൾ പ്രതിസന്ധിയിലായ സാഹചര്യത്തിൽ യാത്രാ പ്രശ്‌നം പരിഹരിക്കാൻ ഇടപെടലുമായി റെയിൽവെ.
രാജ്യത്തെ വിവിധ റെയിൽവെ ഡിവിഷനുകളിലാണ് ഇന്നലെ മുതൽ പ്രത്യേക സർവീസുകളും അധിക കോച്ചുകളും ഉൾപ്പെടെ ഏർപ്പെടുത്തിയാണ് റെയിൽവെയുടെ ഇടപെടൽ.
മൂന്ന് ദിവസത്തിൽ ഇത്തരത്തിൽ ഇന്ത്യൻ റെയിൽവേ 89 പ്രത്യേക ട്രെയിൻ സർവീസുകൾ (100ലധികം ട്രിപ്പുകൾ) നടത്തും.
37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും റെയിൽവേ വിന്യസിച്ചു. യാത്രക്കാരുടെ ആവശ്യം കണക്കിലെടുത്ത് ഡിസംബർ 13 വരെ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്താനാണ് നിലവിൽ റെയിൽവേ ആലോചിക്കുന്നത്.
തിരുവനന്തപുരം നോർത്ത് - ചെന്നൈ എഗ്മോർ സ്‌പെഷ്യൽ ട്രെയിനും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് വൈകീട്ട് 3.45 ന് ട്രെയിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെടും.
തിങ്കളാഴ് ഉച്ചയ്ക്ക് 1.50 ന് ആണ് ട്രയിൻ ചെന്നെയിൽ നിന്ന് തിരിക്കുക.
നാഗർകോവിലിൽ നിന്ന് താംബരം വരെ സൂപ്പർഫാസ്റ്റ് (ഡിസംബർ 7), താംബരം-നാഗർകോവിൽ സൂപ്പർഫാസ്റ്റ് (ഡിസംബർ 8) എന്നിവയാണ് മറ്റ് പ്രത്യേക ട്രെയിനുകൾ.
അധിക കോച്ചുകളും അനുവദിച്ചിട്ടുണ്ട്. ഞായറാഴ്ച (ഡിസംബർ 7) സർവീസ് നടത്തുന്ന തിരുവനന്തപുരം സെൻട്രൽ-ഡോ. എം ജി ആർ ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (12696), മുംബൈ സി.എസ്.ടി-ചെന്നൈ ബീച്ച് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് (22157), ഡിസംബർ 10 ന് സർവീസ് നടത്തുന്ന ജോധ്പൂർ-തിരുച്ചിറപ്പള്ളി ഹംസഫർ എക്‌സ്പ്രസ് (20481) എന്നിവയിലും ഒരു എ.സി ത്രീ-ടയർ കോച്ച് കൂടി ഉണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
