/kalakaumudi/media/media_files/2025/04/03/IIt98jWMm1kK3jZaJbvz.jpg)
തിരുവനന്തപുരം: പഴഞ്ചിറ ദേവീ ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഇന്ന് ആരംഭിക്കും. 9ന് രാവിലെ 11.25ന് പൊങ്കാല. ഇന്ന് രാവിലെ 9.35ന് ദേവിയെ കാപ്പുകെട്ടി കുിയിരുത്തും. വൈകിട്ട് 6.30ന് പഞ്ചാലങ്കാര പൂജ. 6.30ന് സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
രാത്രി 7.45ന് പുഷ്പാഭിഷേകം, രാത്രി 9ന് ഗാനമേള, 5ന് രാവിലെ 7.55ന് കുത്തിയോട്ട വ്രതം ആരംഭിക്കും. രാത്രി 7.35ന് മാലപ്പുറം താലിചാര്‍ത്ത്. രാത്രി 8ന് കോലാട്ടക്കളി, 9ന് നാടകം. 7ന് പുലര്‍ച്ചെ 5ന് നിര്‍മാല്യ ദര്‍ശനം, 6.45ന് പഞ്ചഗവ്യത്തിനുശേഷം രാവിലെ 7.30ന് നട അടയ്ക്കും. തോറ്റംപാട്ടില്‍ പാലക്കര്‍ വധിക്കപ്പെടുന്ന ദിവസമായതിനാലാണ് നട അടയ്ക്കുന്നത്. വൈകിട്് 5ന് നടതുറക്കം. രാത്രി7ന് സര്‍പ്പബലി, 9.30ന് കളമെഴുത്തുംപാട്ടും സര്‍പ്പംപാട്ടും. രാത്രി 8ന് അഷ്ടമംഗല്യപൂജ, പുലര്‍ച്ചെ ഒന്നിന് ശ്രൂഭൂതബലി.
9ന് രാവിലെ 2.25ന് അടുപ്പുവെട്ട്. ഉച്ചയ്ക്ക് ഒന്നുമുതല്‍ താലപ്പൊലിയും ഉരുള്‍ നേര്‍ച്ചയും. രാത്രി 9.30ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. പരവന്‍കുന്ന, കല്ലാട്ടുമുക്ക്, കമലേശ്വരം തോട്ടം, ഇരുംകുളങ്ങര,ബലവാന്‍ നഗര്‍, ജികെഎം ജംക്ഷന്‍, പെരുനെല്ലി വഴി വടുവൊത്ത് ക്ഷേത്രത്തില്‍ ഘോഷയാത്ര എത്തും.
ഇവിടെ ഇറക്കി പൂജയ്ക്ക് ശേഷം പുളിമൂട്, മിത്രാനഗര്‍ വഴി തിരിച്ചെഴുന്നള്ളത്ത്. 10ന് രാത്രി 12ന് നടത്തുന്ന തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.
നേരത്തെ മന്ത്രി വി.ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ കൂടിയ ഉത്സവ അവലോകന യോഗത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനം ഭാരവാഹി ക ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ക്ഷേത്ര പരിസരത്ത് പൊലീസ് എയ്ഡ് പോസ്റ്റ് തുറന്നു. ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യാനുസരണം സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. പൊങ്കാല ദിവസം ശുദ്ധജല വിതരണത്തിന് കോര്‍പറേഷനും ജലവിഭവവകുപ്പും പ്രത്യേകംസൗകര്യം ഒരുക്കും. വിദഗ്ദധ ഡോക്ടര്‍മാരുടെ പ്രതേയക സംഘവും ആംബുലന്‍സ് സര്‍വീസുകളും മെഡിക്കല്‍ ക്യാമ്പും ഉണ്ടായിരിക്കുമെന്ന് ആരോഗ്യവകുപ്പും അറിയിച്ചു.