ആനാട് 3 ലോക്കല്‍കമ്മിറ്റി അംഗങ്ങളെ തരംതാഴ്ത്തി സിപിഎം

നിലവില്‍ പഞ്ചായത്ത് വികസ നകാര്യ സ്ഥിരം സമിതി അധ്യക്ഷയാണു ഷൈലജ പഞ്ചായ ആഹം സജീം കൊല്ലായെ കല്ലിയോട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റും. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശ്രീകല. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ലീലാമ്മ എന്നിവരെ താക്കീത് ചെയ്തു.

author-image
Biju
New Update
cpim

ആനാട്: എല്‍ഡിഎഫ് ഭരിക്കുന്ന ആനാട് പഞ്ചായത്ത് ഭരണ സമിതിയുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണ വിവാദ ത്തില്‍ സിപിഎം നടപടി. മുഴി ലോക്കല്‍ കമ്മിറ്റിയംഗം ജി.അനില്‍ കുമാറിനെയും ആനാട് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ മുന്‍ പ്രസിഡന്റും ആനാട് ലോക്കല്‍ സെക്രട്ടറി ടി പത്മകുമാറിന്റെ ഭാര്യയുമായ എസ് ഷൈലജയെയും വൈസ് പ്രസിഡന്റ് പാണയം നിസാറിനെയും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി.

നിലവില്‍ പഞ്ചായത്ത് വികസ നകാര്യ സ്ഥിരം സമിതി അധ്യക്ഷയാണു ഷൈലജ പഞ്ചായ ആഹം സജീം കൊല്ലായെ കല്ലിയോട് ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റും. പഞ്ചായത്ത് പ്രസിഡന്റ് എന്‍. ശ്രീകല. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ.ലീലാമ്മ എന്നിവരെ താക്കീത് ചെയ്തു. സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റിയാ ണ് നടപടി എടുത്തത്. പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പിലാക്കുന്ന തിന് വീഴ്ച്ച വരുത്തിയതാണ് ഷൈലജ, പാണയം നിസാര്‍, ശ്രീകല, ലീലാമ്മ എന്നിവര്‍ക്കെ തിരെ നടപടിക്ക് ഇടയാക്കിയതെന്ന് വിവരം.

കെട്ടിടത്തിന് നമ്പര്‍ നല്‍കിയ ശേഷം നടത്തിയ അനധികൃത നിര്‍മാണങ്ങള്‍ക്ക് യഥാസമയം നടപടി എടുത്തില്ലെന്ന് ആരോപിച്ച് പഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി തീരുമാനം എന്നാണ് അറിയുന്നത്.

cpm