പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ സംഭവം; തീരുമാനം പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

എരുമേലിയിൽ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ തീരുമാനം പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്.

author-image
Greeshma Rakesh
New Update
thiruvithamkoor devaswam board about erumeli pettathullal

thiruvithamkoor devaswam board erumeli pettathullal

എറണാകുളം: എരുമേലിയിൽ പേട്ടതുളളലിനുശേഷം കുറി തൊടുന്നതിന് ഫീസ് ഏർപ്പെടുത്തിയ സംഭവത്തിൽ തീരുമാനം പിൻവലിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്.ചന്ദനവും സിന്ദൂരവും സൗജന്യമായി തൊടാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചു.മൂന്ന് കണ്ണാടികൾ നടപ്പന്തലിന് സമീപം സ്ഥാപിച്ചിട്ടുണ്ട്. ആചാരത്തിന്റെ ഭാഗമല്ലാ പൊട്ടു തൊടലെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.

മണ്ഡലകാലത്ത് ചന്ദനവും സിന്ദൂരവും സൗജന്യമായി ഭക്തർക്ക് ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കുത്തക ഹോൾഡർമാരോ മറ്റോ ഭക്തരെ ചൂഷണം ചെയ്യാനും പാടില്ല. കുറിതൊടുന്നതിന് പണം വാങ്ങിയ ആളുകൾ ഇപ്പോഴും അവിടുണ്ടോയെന്ന് കോടതി ചോദിച്ചു, മാസപ്പൂജ സമയത്ത് ഭക്തരെ ചൂഷണം ചെയ്യാൻ ഇത്തരക്കാരെ അനുവദിക്കരുതെന്ന് പറഞ്ഞ കോടതി ഹർജി അടുത്ത ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയതായും അറിയിച്ചു.

 

thiruvithamkoor-devaswom-board erumeli pettathullal