/kalakaumudi/media/media_files/2025/10/04/tick-2025-10-04-13-57-09.jpg)
തിരുവനന്തപുരം: തിരുവോണം ബംപര്‍ നറുക്കെടുത്തു. ഒന്നാം സമ്മാനം TH 577825 എന്ന ടിക്കറ്റിന്. ഇതേ നമ്പറിലെ മറ്റു സീരീസുകള്‍ക്ക് സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം ലഭിക്കും. തിരുവനന്തപുരം ജില്ലയിലെ ഏജന്റാണ് ടിക്കറ്റ് വിറ്റത്. പാലക്കാട്ടു നിന്നാണ് ടിക്കറ്റെടുത്തത്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് സമ്മാനം.
രണ്ടാംസമ്മാനം : TK 459300, TD 786709, TC 736078, TL 214600, TC 760274, TL 669675, TG 176733
തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണു വിറ്റുപോയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്; 14.07 ലക്ഷം ടിക്കറ്റുകള്‍. കഴിഞ്ഞതവണ രണ്ടാം സ്ഥാനത്തായിരുന്ന തിരുവനന്തപുരത്തെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി, വില്‍പനയില്‍ തൃശൂര്‍ രണ്ടാമതെത്തി. വിറ്റത് 9.37 ലക്ഷം ടിക്കറ്റുകള്‍. തിരുവനന്തപുരത്ത് 8.75 ടിക്കറ്റുകളും വിറ്റു.
രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനമായി 5 ലക്ഷം വീതം 10 പരമ്പരകള്‍ക്കും നല്‍കും. അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 10 പരമ്പരകള്‍ക്കും ലഭിക്കും. ടിക്കറ്റ് വില 500 രൂപ. ഒന്നാം സമ്മാനമായി 12 കോടി രൂപ ലഭിക്കുന്ന പൂജാ ബംപര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ വില 300 രൂപയാണ്. 5 പരമ്പരകളാണുള്ളത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരയ്ക്കും മൂന്നാം സമ്മാനമായി 5 ലക്ഷം വീതം 10 പേര്‍ക്കും നല്‍കും. നാലാം സമ്മാനമായി 3 ലക്ഷം വീതം 5 പരമ്പരകള്‍ക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം വീതം 5 പരമ്പരകള്‍ക്കും നല്‍കും. നവംബര്‍ 22ന് ഉച്ചയ്ക്ക് 2നാണ് നറുക്കെടുപ്പ്.