കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്ക് എതിരെ നേടിയ ആവേശകരമായ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് താല്‍ക്കാലിക പരിശീലകന്‍ ടി ജി പുരുഷോത്തമന്‍. കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്ക് എതിരെ ഒരു ഗോളിന് പിറകില്‍ നിന്ന ശേഷം തിരിച്ചടിച്ച് 3-2ന് വിജയിക്കുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് തിരിച്ചുവരും എന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് ടി ജി മത്സര ശേഷം പറഞ്ഞു. ഇത് ഞങ്ങളുടെ ഗ്രൗണ്ടാണ്. ഇവിടെ തിരിച്ചുവന്ന് ജയിക്കാന്‍ ആകും എന്ന് ഉറപ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു.മത്സരത്തില്‍ പിഴവുകള്‍ സംഭവിക്കുന്നത് സ്വാഭാവികമാണ്. ആ തെറ്റുകള്‍ ഞങ്ങള്‍ ഗ്രൗണ്ടില്‍ വെച്ച് തന്നെ തിരുത്തി. ഈ വിജയം ഞങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ടി ജി പുരുഷോത്തമന്‍ പറഞ്ഞു.