/kalakaumudi/media/media_files/2025/02/12/6vItm76VOj5BSm9OteY6.webp)
temp 3 Photograph: (google)
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ക്ഷേത്രം ഉണ്ടായിരുന്നെന്ന അവകാശവാദമുന്നയിച്ച് വള്ളാപ്പാട് ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രാവശിഷ്ടങ്ങളും വിഗ്രഹവും പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് അവകാശവാദവുമായി ക്ഷേത്ര ഭാരവാഹികളുടെ രംഗപ്രവേശം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഇവിടെ ക്ഷേത്രമുണ്ടായിരുന്നെന്നാണ് വാദം. വിഗ്രഹം കണ്ടെടുത്ത സ്ഥലത്ത് ശിവക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇവിടെ ആരാധാന നടന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. കൂത്താപ്പാടി ഇല്ലം വക ക്ഷേത്രം ഇല്ലം ക്ഷയിച്ചതോടെ അന്യാധീനപ്പെട്ടുപോവുകയായിരുന്നാണ് വാദം. പ്രത്യേക പൂജയും പ്രാര്‍ഥനകളും ക്ഷേത്ര ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്ഥലത്ത് നടത്തി. വി എച്ച് പി ജില്ലാ നേതാവ് മോഹനന്‍ പനക്കല്‍ സ്ഥലം സന്ദര്‍ശിച്ചു.
കപ്പ കൃഷിക്കായി നിലമൊരുക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രണ്ട് വിഗ്രഹങ്ങളും കല്ലുകളും പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. എന്നാല്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കങ്ങളില്ലെന്നാണ് പോലീസും റവന്യൂ വകുപ്പും വ്യക്തമാക്കിയത്.