/kalakaumudi/media/media_files/2026/01/06/salam-2026-01-06-15-15-33.jpg)
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമെന്നും ലീഗിന് അതിനർഹതയുണ്ടെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു .
വെള്ളാപ്പള്ളി നടേശനടക്കം മതസ്പർധവളർത്തുന്ന തരത്തിൽ വിദ്വേഷപ്രസ്താവനകൾ നടത്തുന്ന എല്ലാവർക്കെതിരെയും കേസെടുക്കമെന്നും പാർട്ടി സംസ്ഥാനപ്രവർത്തക സമിതി തീരുമാനങ്ങൾ വിശദീകരിക്കവേ സലാം പറഞ്ഞു.
പാർട്ടി പറഞ്ഞാൽ താൻ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിജയസാധ്യത മാത്രമാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മാനദണ്ഡം.
യുവാക്കളും മുതിർന്നവരും സ്ത്രീകളുമൊക്കെ സ്ഥാനാർത്ഥികളിലുണ്ടാകും. സീറ്റുകൾ വച്ചുമാറുന്ന കാര്യത്തിൽ ചർച്ചയുണ്ടാകും.
കൂടുതൽ കക്ഷികൾ വന്നാൽ സീറ്റിന്റെ കാര്യത്തിൽ ലീഗ് വിട്ടുവീഴ്ചചെയ്യും. ഈമാസം അവസാനത്തോടെ ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
