/kalakaumudi/media/media_files/2025/01/25/6m80sJ55V7b7LyQ9Sofr.jpg)
Thodupuzha
തൊടുപുഴ: പെരുമാങ്കണ്ടത്ത് റബര്‍ തോട്ടത്തില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തി നശിച്ചു. കാറിനുള്ളിലുണ്ടായിരുന്ന ആള്‍ വെന്തുമരിച്ചു.
റിട്ട. ബാങ്ക് ജീവനക്കാരന്‍ സിബിയാണ് മരിച്ചത്. വീട്ടില്‍ നിന്ന് രാവിലെ സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു സിബിയെന്നാണ് വിവരം. എങ്ങനെയാണ് തീപിടിച്ചതെന്നതില്‍ വ്യക്തതയില്ല. സിബിയുടെ മകന്‍ സ്ഥലത്തെത്തി വാഹനം തിരിച്ചതറിഞ്ഞിട്ടുണ്ട്. വാര്‍ഡംഗം ഉള്‍പ്പെടെ സ്ഥലത്തെത്തുകയും പൊലീസുമായി സംസാരിക്കുകയും ചെയ്തു.
സാധാരണ വാഹനം പാര്‍ക്ക് ചെയ്യാത്ത സ്ഥലത്താണ് വാഹനം കണ്ടെത്തിയത്. ഇയാള്‍ സ്വയം വാഹനം ഓടിച്ച് ഇവലിടെയെത്തിയതാണോ അല്ലെങ്കില്‍ ആരെങ്കിലും ഇവിടെയെത്തിച്ചതാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.