തൊടുപുഴ: എല്‍ ഡി എഫ് ചെയര്‍പേഴ്‌സണനെതിരായ അവിശ്വാസ പ്രമേയം പാസായി

നാലു ബി ജെ പി കൗണ്‍സിലര്‍മാരുടെ വോട്ടെടുകള്‍ യു ഡി എഫിന് അനുകൂലമായി ലഭിച്ചു.യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി ജെ പിയിലെ ഒരു വിഭാഗം പിന്തുണച്ചത്

author-image
Prana
New Update
cpm

തൊടുപുഴ: യു ഡി എഫിനൊപ്പം ബി ജെ പി അംഗങ്ങള്‍ വോട്ടു ചെയ്തതോടെ തൊടുപുഴ നഗരസഭ എല്‍ ഡി എഫ് ചെയര്‍പേഴ്‌സണനെതിരായ അവിശ്വാസ പ്രമേയം പാസായി. 12നെതിരെ 18 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. നാലു ബി ജെ പി കൗണ്‍സിലര്‍മാരുടെ വോട്ടെടുകള്‍ യു ഡി എഫിന് അനുകൂലമായി ലഭിച്ചു.യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ ബി ജെ പിയിലെ ഒരു വിഭാഗം പിന്തുണച്ചത് പാര്‍ട്ടിയുടെ വിപ്പ് ലംഘിച്ചാണ്. എട്ട് ബി ജെ പി കൗണ്‍സിലര്‍മാരില്‍ നാലു പേര്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചാണ് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബി ജെ പി അംഗങ്ങളായ ജിതേഷ് ഇഞ്ചക്കാട്ട്, ടി എസ് രാജന്‍, കവിതാ വേണു, ജിഷാ ബിനു എന്നിവരാണ് പാര്‍ട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍ പങ്കെടുത്തത്. ബിന്ദു പത്മകുമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല. പാര്‍ട്ടി വിപ്പ് അനുസരിച്ച് മൂന്ന് കൗണ്‍സിലര്‍മാര്‍ ചര്‍ച്ചയും വോട്ടെടുപ്പും ബഹിഷ്‌കരിച്ചു. പി ജി രാജശേഖരന്‍, ശ്രീലക്ഷ്മി സുദീപ്, ജയ ലക്ഷ്മി ഗോപന്‍ എന്നിവരാണ് ബഹിഷ്‌കരിച്ചത്. വിഭാഗീയത പുറത്തുവന്നത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായി.ആറുമാസം മുമ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ അവിശ്വാസം കൊണ്ടുവന്നെങ്കിലും മുസ് ലീം ലീഗ് എതിര്‍ത്തതോടെ പ്രമേയം പാസാക്കാനായിരുന്നില്ല. ബി ജെ പി അംഗങ്ങളുടെ പിന്തുണയോടെ ഇത്തവണ അവിശ്വാസം പാസായത് ഫലത്തില്‍ മുസ്്‌ലിം ലീഗിനുള്ള കോണ്‍ഗ്രസ്സിന്റെ താക്കീതുമായി.