രണ്ടിലേറെ കൊല്ലം ചികഞ്ഞിട്ട് കാണാത്ത എന്ത് തേടിയാണ് ഈ തിരക്ക്?; ഇ.ഡി സമൻസിനെതിരെ തോമസ് ഐസക് ഹൈക്കോടതിയിൽ

ഇത് കേരളമാണെന്നും ഇവിടെയാർക്കും ഇ ഡിയെ ഭയമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.ഇ ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

author-image
Greeshma Rakesh
New Update
masala bond case

thomas isaac

Listen to this article
0.75x 1x 1.5x
00:00 / 00:00

 കൊച്ചി: മസാല ബോണ്ടിൽ ഇ.ഡിയുടെ സമൻസ് ചോദ്യം ചെയ്ത് മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ ഇടത് സ്ഥാനാർഥിയുമായ തോമസ് ഐസക്  ഹൈക്കോടതിയെ സമീപിച്ചു.ഇത് കേരളമാണെന്നും ഇവിടെയാർക്കും ഇ.ഡിയെ ഭയമില്ലെന്നും ഇ ഡി ഭീഷണിക്കെതിരെ നിയമപരമായ വഴികൾ സ്വീകരിക്കുമെന്നും തോമസ് ഐസക് പറഞ്ഞു.ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി കേസ് പരിഗണിക്കുക. 

ഇത് കേരളമാണെന്നും ഇവിടെയാർക്കും ഇ ഡിയെ ഭയമില്ലെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. മസാലബോണ്ട് - കിഫ്ബി കേസിൽ ഏഴാം തവണയാണ് ഇ ഡി ഐസക്കിന് സമൻസ് അയയ്ക്കുന്നത്. ഇ ഡിയുടെ നടപടി കോടതിയോടുള്ള അനാദരവാണെന്നു ചൂണ്ടിക്കാട്ടിയാണ് 

തോമസ് ഐസക് വീണ്ടും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ സ്ഥാനാർഥിയാണ് താനെന്ന് ഐസക് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇ ഡി ആവശ്യപ്പെട്ട രേഖകൾ കിഫ്ബി നൽകിയിട്ടുണ്ട്. ഇപ്പോഴുള്ള സമൻസ് തൻറെ പ്രതിച്ഛായയെ കളങ്കപ്പെടുത്താനാണെന്നും ഐസക് പറയുന്നു.

 "you are given one more opportunity to appear before the Investigating officer on 2.04.2024 tender evidence" എനിക്ക് അവസാനത്തെ ചാൻസ് തന്നിരിക്കുകയാണ് എന്നാണ് ഇ.ഡിയുടെ ഭീഷണി.ഹർജി തള്ളി ഹാജരാകാൻ ഹർജിക്കാരനോട് നിർദ്ദേശിക്കണം എന്നു ആവശ്യപ്പെട്ട് ഇ ഡി സമർപ്പിച്ച അഡീഷണൽ അഫിഡവിറ്റ് വിശദമായി കേൾക്കാൻ മെയ് 22നു കേസ് വെച്ചിരിക്കുകയാണ്.പിന്നെന്തിനാണ് ഇന്നലെ രാത്രി വൈകി ഏപ്രിൽ 2നു ഹാജരാകാൻ ഇ.ഡിനോട്ടീസ് നൽകിയതെന്നും തോമസ് ഐസക് ചോദിച്ചു.

രണ്ടിലേറെ കൊല്ലം ചികഞ്ഞിട്ട് കാണാത്ത എന്ത് തേടിയാണ് ഈ തിരക്ക്? പ്രശ്നം ഏപ്രിൽ 26 ആണ്. തെരഞ്ഞെടുപ്പിനു മുമ്പ് നാടകം കളിക്കലാണ് ഉന്നം. ഇത് ബഹുമാനപ്പെട്ട കോടതിയോട് പറയും. കോടതിയെ വീണ്ടും സമീപിച്ചിട്ടുണ്ട്. ഏപ്രിൽ 1-ന് കോടതി കേസ് പരിഗണിക്കും. ഈ ഭീഷണിക്കെതിരെ നിയമപരമായ വഴികൾ സ്വീകരിക്കും.തന്നെ പേടിപ്പിച്ച് മുട്ടുകുത്തിക്കാമെന്ന് കരുതണ്ടെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

 

kerala high court enforcement dirctorate masala bond case thomas isaac