25ന് ശേഷം പ്രഖ്യാപനം

25ന് കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

author-image
Biju
New Update
ZDSVc

Thomas k Thomas

മുംബൈ: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി  സംസ്ഥാന അദ്ധ്യക്ഷനാകും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം. 25ന് കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. 

പാര്‍ട്ടി തീരുമാനിച്ചിട്ടും മുഖ്യമന്ത്രി തോമസ് കെ.തോമസിനെ മന്ത്രിയാക്കാത്തത് തനിക്ക് വലിയ പ്രയാസമുണ്ടാക്കിയെന്നും മന്ത്രിസ്ഥാനം സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉരുണ്ടുകൂടിയ പ്രശ്‌നങ്ങള്‍ പിളര്‍പ്പിലേക്ക് നയിക്കുമെന്ന ഘട്ടമുണ്ടായതുകൊണ്ടാണ് താന്‍ അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതെന്നും പി.സി. ചാക്കോ ശരദ് പവാറിനോട് പറഞ്ഞു.

ncp sarad pawar Thomas K Thomas