/kalakaumudi/media/media_files/2026/02/17/antony-2026-02-17-10-44-00.jpg)
തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് ഇന്ന് നിർണായ ദിനം. തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണി രാജു സമർപ്പിച്ച അപ്പീലിൽ തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ആന്റണി രാജുവിന്റെ നിയമസഭാംഗത്വത്തിലും നിർണായകമാണ് ഇന്നത്തെ കോടതി വിധി. കേസിൽ മൂന്ന് വർഷത്തെ തടവും പിഴയുമാണ് മജിസ്ട്രേറ്റ് കോടതി വിധിച്ചത്.
തൊണ്ടിമുതൽ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിയും ശിക്ഷാവിധിയും റദ്ദാക്കണമെന്നാണ് ആന്റണി രാജുവിന്റെ ആവശ്യം. മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി റദ്ദാക്കിയാൽ ആന്റണി രാജുവിന് എംഎൽഎയായി തിരികെയെത്താം. അപ്പീൽ തള്ളിയാൽ ആന്റണി രാജുവിന്റെ രാഷ്ട്രീയ ഭാവിയെ തന്നെ നടപടി ബാധിച്ചേക്കും. എംഎൽഎയായി തിരികെ എത്താനാവില്ലെന്നതിന് അപ്പുറത്ത് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വെല്ലുവിളിയാകും.
അഭിഭാഷകനായിരിക്കെ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം നടത്തിയ സംഭവത്തിലാണ് ആന്റണി രാജുവിനെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. ഇതോടെ എംഎൽഎ സ്ഥാനത്തു നിന്ന് ആന്റണി രാജു അയോഗ്യനാക്കപ്പെടുകയായിരുന്നു. ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷ താത്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
