എന്‍എം വിജയന്റെ കത്തില്‍ പരാമര്‍ശിച്ചവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തും

കെ.പി.സി.സി പ്രസിഡന്റിനെ അഭിസംബോധന ചെയ്തുള്ള കത്തില്‍ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് എന്‍,ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, കെ.എല്‍. പൗലോസ് തുടങ്ങിിയവരുടെ പേരുകളുണ്ട്.

author-image
Prana
New Update
nm vijayan

വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെയും ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് എടുത്ത കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റം കൂടി ചുമത്താന്‍ പോലീസ്. ആത്മഹത്യാ കുറിപ്പിനൊപ്പം കുടുംബം പുറത്തുവിട്ട കത്തില്‍ പരാമര്‍ശിക്കുന്നവര്‍ക്കെതിരെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുക. എന്നാല്‍ ആര്‍ക്കൊക്കെ എതിരെയാകും കുറ്റം ചുമത്തുക എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
നിലവില്‍ കെ.പി.സി.സി പ്രസിഡന്റിനെ അഭിസംബോധന ചെയ്തുള്ള കത്തില്‍ എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍, ഡി.സി.സി പ്രസിഡന്റ് എന്‍,ഡി. അപ്പച്ചന്‍, കെ.കെ. ഗോപിനാഥന്‍, കെ.എല്‍. പൗലോസ് തുടങ്ങിിയവരുടെ പേരുകളുണ്ട്. എന്നാല്‍ ആത്മഹത്യാ കുറിപ്പില്‍ ആരുടെയും പേരുകള്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ല. കുറ്റപത്രം സമര്‍പ്പിക്കുമ്പോഴാകും ആര്‍ക്കൊക്കെ എതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതില്‍ അന്തിമ തീരുമാനം ആകുക. എന്നാണ് സൂചന.
അതേസമയം മരണവുമായി ബന്ധപ്പെട്ട് കെ.പി.സി.സി നീതികേട് കാണിച്ചെന്ന കുടുംബത്തിന്റെ പരാതിക്ക് അയവ് വന്നു. കെ.പി.സി.സി നേതൃത്വം നിയോഗിച്ച അന്വേഷണ സമിതി ഇന്ന് മണിച്ചിറയിലെ വിജയന്റെ വീട്ടിലെത്തി മകന്‍ വിജേഷിനെയും ഭാര്യ പത്മജയേയും കണ്ട് സംസാരിച്ചതോടെയാണിത്. വിജയന്റെ എല്ലാ കാര്യങ്ങളും പാര്‍ട്ടി നോക്കുമെന്നും പരിഹാരം കാണുമെന്നും നേതൃത്വം ഉറപ്പു നല്‍കി.

case DCC wayanad suicide