സർക്കാർ ഓഫീസുകളിൽ വരുന്നവർക്ക് നിങ്ങളുടെ ദയ അല്ല വേണ്ടത്, അവരുടെ അവകാശമാണ് നിങ്ങളുടെ സേവനം -മുഖ്യമന്ത്രി

സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവർ ദയയർഹിക്കുന്നവരാണെന്ന തോന്നലുണ്ടാകാൻ പാടില്ല. അവരുടെ അവകാശമാണതെന്ന് തിരിച്ചറിഞ്ഞ് വേഗം തീരുമാനമുണ്ടാകണം.

author-image
Anitha
Updated On
New Update
Pinarayi VIjayan

തിരുവനന്തപുരം: ജനങ്ങൾക്ക് ഭരണത്തിന്റെ സ്വാദ് അനുഭവിക്കാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരുപരിധിവരെ അതിന് കഴിഞ്ഞിട്ടുണ്ടെങ്കിലും പൂർണമായിട്ടില്ല. ഫയലുകൾക്കുപിന്നാലെ പോകേണ്ട സ്ഥിതി മാറണം. വേഗത്തിൽ തീരുമാനമെടുക്കുന്ന സാഹചര്യമാണുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വികസനപദ്ധതികളുടെ വിലയിരുത്തലിനും തീർപ്പാക്കാത്ത പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കാനുമായി ചേർന്ന, മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പു മേധാവികളും പങ്കെടുത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സർക്കാർ ഓഫീസുകളിൽ ആവശ്യങ്ങളുമായി വരുന്നവർ ദയയർഹിക്കുന്നവരാണെന്ന തോന്നലുണ്ടാകാൻ പാടില്ല. അവരുടെ അവകാശമാണതെന്ന് തിരിച്ചറിഞ്ഞ് വേഗം തീരുമാനമുണ്ടാകണം.

നവകേരളയാത്രയിൽ ജനങ്ങൾ നൽകിയ പരാതികൾക്കും ജില്ലാതലത്തിൽ എംഎൽഎമാരുടെ യോഗത്തിൽ അറിയിച്ച പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

govt employees cheif minister pinarayi vijayan