/kalakaumudi/media/media_files/2025/07/21/v-sivankutty-rap-song-2025-07-21-10-15-38.jpg)
തിരുവനന്തപുരം : കാലിക്കറ്റ് സര്‍വകലാശാലയിലെ മലയാളം ബിരുദ പാഠ്യപദ്ധതിയില്‍നിന്ന് വേടന്‍, ഗൗരി ലക്ഷ്മി എന്നിവരുടെ റാപ്പ് ഗാനങ്ങള്‍ ഉപയോഗിച്ചുളള താരതമ്യ പഠനം നീക്കം ചെയ്യണമെന്ന വിദഗ്ദ്ധ സമിതിയുടെ ശുപാര്‍ശയെ വിമര്‍ശിച്ച് മന്ത്രി വി. ശിവന്‍കുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള സംഘപരിവാര്‍ അജന്‍ഡയുടെ ഭാഗമായാണ് ഈ നീക്കമെന്നു ശിവന്‍കുട്ടി പറഞ്ഞു.
''ചാന്‍സലര്‍ നിയമിച്ച സര്‍വകലാശാല ഭരണസമിതി അംഗങ്ങള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗാനങ്ങള്‍ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. അക്കാദമിക് കമ്മിറ്റികള്‍ ഇതിനകം തയാറാക്കിയ ഒരു സിലബസില്‍ അഭിപ്രായങ്ങള്‍ ശേഖരിക്കാന്‍ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങള്‍ക്ക് ഗുണകരമാകില്ല.
റാപ്പ് സംഗീതത്തിന്റെ രാജ്യാന്തര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിനു പിന്നില്‍. വൈസ് ചാന്‍സലര്‍ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്‌കാരിക ബോധത്തെ തിരിച്ചറിയണം.''എന്നും മന്ത്രി പറഞ്ഞു.