വിലക്കിയവരെയും പുറത്തുപോയവരെയും അമ്മയില്‍ തിരികെ കൊണ്ടുവരണം: ആഷിഖ് അബു

താരസംഘടന എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. സംഭവിക്കുന്നതെല്ലാം നല്ലത്. ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കുന്നു. പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്യുന്നു

author-image
Prana
New Update
aashiq abu
Listen to this article
0.75x 1x 1.5x
00:00 / 00:00

താരസംഘടന എഎംഎംഎ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ കൂട്ടരാജിയില്‍ പ്രതികരിച്ച് സംവിധായകന്‍ ആഷിഖ് അബു. സംഭവിക്കുന്നതെല്ലാം നല്ലത്. ധാര്‍മ്മികമായ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കുന്നു. പുതിയ ഭരണസമിതിയെ സ്വാഗതം ചെയ്യുന്നു. എല്ലാം നല്ലതായിട്ടാണ് തോന്നുന്നതെന്നും ആഷിഖ് അബു പറഞ്ഞു.എല്ലാം പോസിറ്റീവായി ചിന്തിക്കാം. സംഘടനയ്ക്കകത്തേക്ക് ജനാധിപത്യം കടന്നുവരികയാണ്. നേരത്തെ സംഘടന എടുക്കുന്ന പല അഭിപ്രായങ്ങളും ഏകപക്ഷീയമാണെന്ന് തോന്നുമായിരുന്നു. ഇന്ന് അഭിപ്രായങ്ങളും എതിരഭിപ്രായങ്ങളും ഉണ്ട്. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പുതിയ ഭരണസമിതിയെ ശുഭപ്രതീക്ഷയയോടെ കാത്തിരിക്കാമെന്നും ആഷിഖ് അബു റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.

സംഘടന നേതൃത്വത്തിലേക്ക് വനിതകള്‍ വരട്ടെ. എഎംഎംഎ ഗംഭീര സംഘടനയാണ്. നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നുണ്ട്. വിലക്കിയവരെയും പുറത്തുപോയവരെയും തിരികെ കൊണ്ടുവരണം. നിരോധനവും വിലക്കും ഏര്‍പ്പെടുത്തുന്ന രീതി മാറണമെന്നും ആഷിഖ് അബു പറഞ്ഞു.

aashiq abu Amma