തോട്ടുമുക്കം ജുമാമസ്ജിദ് തുറന്നു കൊടുത്തു

ാന്തപുരം അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പുനര്‍നിര്‍മ്മിച്ച തോട്ടുമുക്കം ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാന്‍ വിശ്വാസ ധാരയിലെ ഭിന്നതകള്‍ മറന്നാണ് ഒന്നിച്ചെത്തിയത്.

author-image
Biju
New Update
FSD

Masjid

കോഴിക്കോട്: പുനര്‍നിര്‍മിച്ച പള്ളി വിശ്വാസ സമൂഹത്തിന് സമര്‍പ്പിച്ച് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. കോഴിക്കോട് തോട്ടുമുക്കം ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തിനാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇരുവരും ചേര്‍ന്നായിരുന്നു പള്ളിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 

മുസ്ലീം സമുദായത്തിലെ രണ്ട് പ്രബല സംഘടനകളുടെ അമരത്തുള്ള ആത്മീയ നേതാക്കളായ കാന്തപുരം അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പുനര്‍നിര്‍മ്മിച്ച തോട്ടുമുക്കം ജുമാമസ്ജിദ് വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കാന്‍ വിശ്വാസ ധാരയിലെ ഭിന്നതകള്‍ മറന്നാണ് ഒന്നിച്ചെത്തിയത്. 

പള്ളി തുറന്നു കൊടുത്തതിന് ശേഷം അസര്‍ നമസ്‌കാരത്തിന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. തോട്ടുമുക്കം മഹല്ല് അംഗമായിരുന്ന യുകെ അലിയുടെ ഓര്‍മ്മക്കായി കുടുംബം സമര്‍പ്പിച്ച ആംബുലന്‍സിന്റെ താക്കോലും ഇരുവരും ചേര്‍ന്ന് കൈമാറി. വിവിധ സമുദായ നേതാക്കളെ പങ്കെടുപ്പിച്ച് സ്‌നേഹ സംഗമവും നടന്നു.

kerala muslim