കൊച്ചി : സാന്ദ്രാ തോമസിനെ കൊല്ലുമെന്ന് വധഭീഷണി . ഫെഫ്കയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശം പുറത്ത് വന്നത്.പ്രൊടക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെതിരെയാണ് സാന്ദാ തോമസ് പരാതി നല്‍കിയത്. ഇപ്പോള്‍ ഫെഫ്ക വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. ' സാന്ദ്ര കൂടുതല്‍ വിളയണ്ട , നീ പെണ്ണാണ് . നിന്നെ തല്ലിക്കൊന്ന് കാട്ടില്‍ കളയും . പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ സിനിമയില്‍ വേണ്ട എന്നു പറയാന്‍ നീ ആരാണ് ' എന്നാണ് ശബ്ദ സന്ദേശത്തിലുളളത്.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര നടത്തിയ പരാമര്‍ശത്തെ അവരുടെ സംഘടന വിമര്‍ശിച്ചിരുന്നു.പ്രൊടക്ഷന്‍ കണ്‍ട്രോള്‍മാരുടെ പ്രവര്‍ത്തനരീതിയില്‍ കാലോചിതമായ മാറ്റം വേണമെന്നായിരുന്നു സാന്ദ്രയുടെ പരാമര്‍ശം.ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയന്‍ സാന്ദ്രയ്‌ക്കെതിരെ 50 ലക്ഷം രൂപയുടെ മാനനഷ്ടകേസും ഫയല്‍ ചെയ്തിരുന്നു.ഇതിനിടയിലാണ് റെനി ഭീഷണിപ്പെടുത്തിയത്.
സാന്ദ്രയെ കൊല്ലുമെന്ന് ഭീഷണി ; സന്ദേശം പുറത്ത്
ഇപ്പോള്‍ ഫെഫ്ക വാട്‌സ് ആപ്പ് ഗ്രൂപ്പിലിട്ട ശബ്ദ സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. ' സാന്ദ്ര കൂടുതല്‍ വിളയണ്ട , നീ പെണ്ണാണ് .
New Update