/kalakaumudi/media/media_files/2025/10/31/screenshot-2025-10-31-at-11-32-00-cpi-and-cpm-parties-to-hold-meetings-to-decide-on-alliance-with-congress-2025-10-31-21-21-23.png)
തൃക്കാക്കര: തൃക്കാക്കരയിൽ സി.പി.ഐ മുന്നണിവിടുമെന്ന്ഭീഷണി.സി.പി.ഐ സീറ്റുകൾ സി.പി.എം തട്ടിയെടുക്കാൻശ്രമിക്കുന്നതായിആരോപിച്ചാണ് സി.പി.ഐ മുന്നണിവിട്ട്മത്സരിക്കാൻജില്ലാനേതൃത്വത്തോട്അനുമതിതേടിയത്.സി.പി.ഐ തൃക്കാക്കരയിൽ സഹകരണറോഡ്, ഹെൽത്ത് സെൻ്റർ എന്നീവാർഡുകൾആവശ്യപ്പെട്ട്രംഗത്ത്വന്നിരുന്നു. എന്നാൽ സി.പി.എം - സി.പി.ഐ പ്രാദേശികനേതൃത്വവ്യമായിനടത്തിയചർച്ചയിൽ സഹകരണറോഡ്, ഹെൽത്ത് സെൻ്റർ എന്നീവാർഡുകൾക്ക്പകരം ടി.വി സെന്റർ വാർഡ് വിട്ടുതമാമെന്നും, കൂടാതെ തോപ്പിൽ സൗത്ത്,കുന്നേപ്പറമ്പ് പടിഞ്ഞാറ്,തോപ്പിൽ നോർത്ത് എന്നീ വാർഡുകളിൽ ഒരെണ്ണം സി.പി.ഐക്ക്നൽകാമെന്നുംധാരണയായിരുന്നു.എന്നാൽ സി.പി.ഐയിലെ ഒരു വിഭാഗം ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നത് പാർട്ടി നേതൃത്ത്വത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ഇതോടെഇന്നലെവീണ്ടും സി.പി.ഐ മുനിസിപ്പൽനേതൃത്വം സി.പി.എം ഏരിയനേതൃത്വവ്യമായിചർച്ചനടത്തിയെങ്കിലുംമുൻധാരണമാറ്റേണ്ടെന്നനിലപാടിൽഉറച്ചുനിന്നു. ഇതോടെയാണ് സി.പി.ഐ മുന്നണിവിടാൻഅനുമതിതേടി സി.പി.ഐ.തൃക്കാക്കര മുൻസിപ്പൽ കമ്മിറ്റി സംസ്ഥാന -ജില്ലാ നേതൃത്വത്തിന് കത്ത് നൽകിയത്. സഹകരണറോഡ് വാർഡിൽ ജിജോ ചങ്ങം തറയെയും,ഹെൽത്ത് സെൻ്റർ വാർഡുകളിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥികളായി, സി.പി മനൂപ് എന്നിവരെ മത്സരിപ്പിക്കാനാണ് സി.പി.എം ആലോചിക്കുന്നത്.കഴിഞ്ഞ അഞ്ചുവർഷം തൃക്കാക്കര നഗരസഭയിൽ യു.ഡി.എഫ് ഭരണസമതിക്കെതിരായ അഴിമതി ഉൾപ്പടെയുള്ള കാര്യങ്ങൾ പുറത്തുകൊണ്ടുവന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവരാണ് ഇരുവരും.ഇവരെ കൈവിടാൻ കഴിയില്ലെന്ന നിലപാടിലാണ് സി.പി.എം. സി.പി.ഐ നേതൃത്വത്തെഅറിയിച്ചുകഴിഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
