കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു,  നടൻ ബാലയ്ക്കെതിരെ പരാതി നൽകി യൂട്യൂബർ അജു അലക്‌സ്

നടൻ ബാലയ്ക്കെതിരെ  യൂട്യൂബർ അജു അലക്‌സ് പരാതി നൽകി. നടൻ ബാല തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യൂട്യൂബർ അജു അലക്‌സ് തൃക്കാക്കര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

author-image
Shyam Kopparambil
New Update
bala

 

തൃക്കാക്കര: നടൻ ബാലയ്ക്കെതിരെ  യൂട്യൂബർ അജു അലക്‌സ് പരാതി നൽകി. നടൻ ബാല തന്നെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നതായി യൂട്യൂബർ അജു അലക്‌സ് തൃക്കാക്കര പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.നേരത്തേ 
അജു ( ചെകുത്താൻ) ൻ്റെ ഫ്ളാറ്റിൽ തോക്കുമായി വന്ന് എന്നെയും  സുഹൃത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന്റെ കേസ് നില നിൽക്കയാണ് വീണ്ടും ഭീഷണിയുമായി ബാല രംഗത്ത് വന്നിരിക്കുന്നതെന്ന് യൂ ട്യൂബറായ ചെകുത്താൻ നൽകിയ പരാതിയിൽ പറയുന്നു.നടൻ ബാലയുടെ കൈയ്യിൽ എപ്പോഴും തോക്കുണ്ടെന്നും എഴുത്തുകാരനായ ലിജീഷ് വെളിപ്പെടുത്തി.തനിക്കും,അജു അലക്‌സിനും വധഭീഷണി ഉള്ളതായി അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.എഴുത്തുകാരനായ ലിജീഷിനൊപ്പമാണ് അജു അലക്‌സ് പോലീസ് സ്റ്റേറ്റിനിൽ എത്തിയത്.മുൻ പങ്കാളി എലിസബത്തിനും യൂട്യൂബർ  അജു അലക്സിനുമെതിരെ നടൻ ബാലയും,ബാലയുടെ ഭാര്യ കോകിലയും കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങള്‍ വഴി തന്നെ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്നും അപവാദ പ്രചാരണം നടത്തുവെന്നും ചൂണ്ടിക്കാട്ടി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ചെകുത്താന്‍ എന്നറിയപ്പെടുന്ന യൂട്യൂബര്‍ അജു അലക്സുമായി ചേര്‍ന്ന് എലിസബത്ത് തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ  അപമാനിക്കുന്നു എന്നാണ് ബാല കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട്  ഞാൻ ബാലയെ  വിളിച്ചതായുള്ള ആരോപണം പോലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. 
 

actor bala kochi