ആയുധങ്ങളുമായി നടുറോഡില്‍ ഭീഷണി; യുവാക്കളെ നാട്ടുകാര്‍ പിടികൂടി

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ധനുവച്ചപുരം കോളേജിന് സമീപമാണ് സംഭവം. വെട്ടുകത്തികളും വടിവാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ നാലുപേരെയാണ് നാട്ടുകാര്‍ പിടികൂടി പാറശ്ശാല പോലീസിനെ ഏല്‍പ്പിച്ചത്.

author-image
Prana
New Update
kerala police kozhikode
Listen to this article
0.75x1x1.5x
00:00/ 00:00

മാരകായുധങ്ങളുമായി നടുറോഡില്‍ ഭീഷണി മുഴക്കിയ സംഘത്തെ നാട്ടുകാര്‍ പിടികൂടെ പോലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര ധനുവച്ചപുരം കോളേജിന് സമീപമാണ് സംഭവം. വെട്ടുകത്തികളും വടിവാളുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ നാലുപേരെയാണ് നാട്ടുകാര്‍ പിടികൂടി പാറശ്ശാല പോലീസിനെ ഏല്‍പ്പിച്ചത്.
ഉദിയന്‍കുളങ്ങര ധനുവച്ചപുരം റോഡിലൂടെ പോയ വഴി യാത്രക്കാരെയും ബൈക്ക് യാത്രക്കാരെയുമാണ് യുവാക്കള്‍ ആയുധങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. തുടര്‍ന്നാണ് നാട്ടുകാര്‍ എത്തി നാലുപേരെയും പിടികൂടിയത്.
സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന മനു അറിയിച്ചതിനെ തുടര്‍ന്നാണ് തങ്ങളെത്തിയതെന്ന് പിടിയിലായ യുവാക്കള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് മനുവിനേയും കസ്റ്റഡിയിലെടുത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. മനുവിന്റെ സുഹൃത്തുക്കളാണ് തങ്ങളന്നാണ് നാലാംഗ സംഘം പോലീസിനോട് പറഞ്ഞത്. ഇവരുടെ പക്കലല്‍നിന്ന് വെട്ടുകത്തികളും വടിവാളുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Thiruvanathapuram weapons youth threat arrested