malappuram gang rape case
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ യുവതിയെ കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ.വളാഞ്ചേരി പീടികപ്പടി സ്വദേശികളായ വെള്ളാട്ട് പടി സുനിൽ കുമാർ (34), താമിതൊടി ശശി (37), പ്രകാശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.രണ്ടു പേരെ പൊലീസ് പിടികൂടിയതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രകാശനെ പിന്നീട് പൊലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്.
ജൂൺ 16-നായിരുന്നു കേസിനാസ്പദമായ സംഭവം.ബന്ധുവീട്ടിലെത്തിയ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗ സംഘം ബലാത്സം​ഗം ചെയ്തെന്നായിരുന്നു പരാതി. സംഭവത്തെ തുടർന്ന് അവശനിലയിലായ യുവതി സുഹൃത്തുക്കളോടാണ് പീഡന വിവരം പറഞ്ഞത്.
തുടർന്ന്, വെള്ളിയാഴ്ച ഉച്ചയോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.ആരോ​ഗ്യനില മോശമായ യുവതി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തിരൂർ ഡിവൈഎസ്പി പി.പി.ഷംസുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
