മാരാരിക്കുളം: കഞ്ഞിക്കുഴി വനസ്വർഗത്തെ സർക്കാർ ചിൽഡ്രൻസ് ഹോമിൽനിന്ന് മൂന്ന് കുട്ടികളെ കാണാതായി. 15ഉം 14ഉം വയസുള്ള മൂന്ന് ആൺ കുട്ടികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെ പുറത്തേക്ക് പോയ കുട്ടികൾ പിന്നീട് മടങ്ങി വന്നില്ല.ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.
മാരാരിക്കുളം പൊലീസ് കേസെടുത്തു. കാണാതായതിൽ ഒരാൾ ഇതിന് മുമ്പും സമാന സാഹചര്യത്തിൽ അപ്രത്യക്ഷനായിട്ടുണ്ട്.എന്നാൽ ഇത്തവണ ഈ കുട്ടി സുഹൃത്തുക്കളായ രണ്ട് പേരെയും കൊണ്ട് പോകുകയായിരുന്നു.ഇന്നലെ വൈകുന്നേരം മുതൽ മൂവരെയും കാണാനില്ലെന്ന് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മാരാരിക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു.