/kalakaumudi/media/media_files/qeYuF3Z2pe5yAHGLxeKT.jpg)
three died after two bikes collided in thiruvananthapuram
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം പുല്ലൂർമുക്കിൽ എതിർ ദിശയിൽ വന്ന രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു ഒരാൾക്ക് പരിക്കേറ്റു.നഗരൂർ തണ്ണിക്കോണം പണയിൽ വീട്ടിൽ നിതിൻ ബാബു (29), കല്ലമ്പലം സ്വദേശികളായ അക്ഷയ്, അനന്തു എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.പുല്ലൂർമുക്ക് സ്നേഹ ആശുപത്രിക്ക് മുന്നിലാണ് അപകടം നടന്നത്. എതിർ ദിശയിൽ എത്തിയ ബുള്ളറ്റും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ് നിതിൻ തത്ക്ഷണം മരിച്ചു.പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിൽ എത്തിച്ചശേഷം ചികിത്സയിലിരിക്കെയാണ് മരിച്ചത്.