Accident Death
മലപ്പുറം: മലപ്പുറം മുട്ടിപ്പടിയിൽ കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം.ഓട്ടോറിക്ഷ യാത്രികരായ മഞ്ചേരി പുൽപറ്റ സ്വദേശികളാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.പാലക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസാണ് എതിർ ദിശയിൽ വന്ന ഓട്ടോറിക്ഷയുമായി ഇടിച്ചത്.മോങ്ങം ഒളമതിൽ സ്വദേശികളായ അഷ്റഫ്, ഫാത്തിമ, ഫിദ എന്നിവരാണ് മരിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
