ആലുവയിൽ  3 പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായി; അന്വേഷണം

ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്.

author-image
Greeshma Rakesh
New Update
missing case in aluva

പ്രതീകാത്മക ചിത്രം

കൊച്ചി: ആലുവയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായതായി.15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്.ഇത് സംബന്ധിച്ച് മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. സംഭവത്തിൽ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. 

 

three girls missing