തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്തുചാടി

ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല.

author-image
Vishnupriya
New Update
dc

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് മൂന്ന് ഹനുമാൻ കുരങ്ങുകൾ കൂട്ടിൽ നിന്ന് പുറത്ത് ചാടി. മൂന്ന് കുരങ്ങുകളും മൃഗശാലക്കുള്ളിലെ മരത്തിന് മുകളിൽ തന്നെ തുടരുകയാണ്.  ഇവയിൽ ഒരെണ്ണം മൂന്ന് മാസങ്ങൾക്ക് മുൻപ് മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങാണെന്നും മൃഗശാല അധികൃതർ പറയുന്നു. 

മയക്കുവെടി വെച്ച് കുരങ്ങുകളെ പിടികൂടുക പ്രായോഗികമല്ല. അതിനാൽ തീറ്റ കാണിച്ച് താഴെയിറക്കാനാണ് ശ്രമം നടത്തുന്നത്. അടുത്തിടെയാണ് ഈ കുരങ്ങുകളുടെ കൂട് മാറ്റിയത്.

hanuman monkey trivandrum zoo