കുറ്റിയാടിയില്‍ മിന്നല്‍ ചുഴലിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു

കായക്കൊടി പഞ്ചായത്തിലെ പട്ടര്‍കുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകരുകയും, രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.

author-image
Prana
Updated On
New Update
wind
Listen to this article
0.75x 1x 1.5x
00:00 / 00:00

കുറ്റിയാടിയില്‍ മിന്നല്‍ ചുഴലിയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു

കോഴിക്കോട്: കോഴിക്കോട് കുറ്റിയാടിയില്‍ മിന്നല്‍ ചുഴലി. കായക്കൊടി പഞ്ചായത്തിലെ പട്ടര്‍കുളങ്ങര, നാവോട്ട്കുന്ന് ഭാഗങ്ങളിലാണ് മിന്നല്‍ ചുഴലി ഉണ്ടായത്. നാവോട്ട്കുന്നില്‍ മൂന്ന് വീടുകള്‍ തകരുകയും, രണ്ട് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. വൈദ്യുത ബന്ധം താറുമാറായി. 

ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, മലപ്പുറം, വയനാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി തൃശ്ശൂര്‍, ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനം വിലക്കി.

 

wind hurricane