/kalakaumudi/media/media_files/2025/01/21/Nf5t5YG04rmDOniVsK9Q.jpeg)
തൃക്കാക്കര: കാക്കനാട് ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്.തൃശൂർ സ്വദേശികളായ അമൽ (23 ),കൃഷ്ണജിത്ത് (24 )എന്നിവരും,ആംബുലൻസ് ഡ്രൈവർ സുജിത്ത് എന്നിവർ എന്നിവർക്ക് പരിക്കേറ്റു..ഇന്ന് രാത്രി ഏഴുമണിയോടെയായിരുന്നു അപകടം നടന്നത്.കാക്കനാട് കളട്രേറ്റ് ലിങ്ക് റോഡിൽ എച്ച്.പി പെട്രോൾ പമ്പിന് സമീപത്താണ് അപകടം നടന്നത്.വാഴക്കാല ഭാഗത്ത് നിന്നും കാക്കനാട്ടെക്ക് വരുകയായിരുന്ന ആംബുലൻസും.കാക്കനാട് നിന്നും പാലാരിവട്ടം ഭാഗത്തെക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ബൈക്കുകൾ തമ്മിലുണ്ടായ മത്സര ഓട്ടത്തിനിടെയായിരുന്നു അപകടമെന്ന് ദൃസാക്ഷികൾ പറയുന്നു.മൂന്ന് പേരെയും കാക്കനാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.