/kalakaumudi/media/media_files/2025/05/19/6H1St0pvdpFJWMr2AV1N.jpg)
ശ്രീകുമാര്‍ മനയില്‍
കൊച്ചി: മുഖ്യമന്ത്രി പിണറായിവിജയനെതിരെ മന്ത്രി സഭയില്‍ നിശബ്ദ കലാപം. മുഖ്യമന്ത്രിയുടെ കുടുംബവും, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയും വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ചാണ് മൂന്ന് മന്ത്രിമാര്‍ മുഖ്യമന്ത്രിക്കെതിരെ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്.
ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍, വ്യവസായ മന്ത്രി പി രാജീവ്, എക്സൈസ് മന്ത്രി എം ബി രാജേഷ് എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ സിപിഎം അഖിലേന്ത്യാ സെക്രട്ടറി എം എം ബേബിയെ സമീപിച്ചത്.
തങ്ങളോട് ആലോചിക്കാതെയും സംസാരിക്കാതെയും മുഖ്യമന്ത്രിയുടെ ഓഫീസ് തങ്ങളുടെ വകുപ്പുകളില്‍ ഇടപെടുകയും തീരുമാനം എടുക്കുകയും ചെയ്യുന്നു എന്നാണ് ഇവരുടെ പരാതി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ആണ് മൂന്ന് മന്ത്രിമാരും ഉയര്‍ത്തുന്നത്. എക്സൈസ് മന്ത്രി എം ബി രാജേഷിനോട് ആലോചിക്കാതെ എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവിനെ മാറ്റി പകരം പി ശശിയുടെ വിശ്വസ്തന്‍ ആയ എം ആര്‍ അജിത് കുമാറിനെ അവരോധിച്ചതിനെതിരെ രാജേഷ് ശക്തമായ പ്രതിഷേധം ഉയര്‍ത്തി എന്നാണ് അറിയുന്നത്. ധനകാര്യ വകുപ്പില്‍ മന്ത്രി കെ എന്‍ ബാലഗോപാലിനെക്കാള്‍ സ്വാധീനം കിഫ്ബി സി ഇ ഓ കെ എം എബ്രഹാമിനാണ്. ക്യാബിനറ്റ് റാങ്ക് ഉള്ള എബ്രഹാം തന്നോട് ആലോചിക്കാതെ തന്നിഷ്ടം കാര്യങ്ങള്‍ ചെയ്യുന്നുവെന്നാണ് ബാലഗോപാല്‍ ഉയര്‍ത്തുന്ന ആരോപണം. കേന്ദ്രത്തിന്റെ ധനകാര്യ വിവേചന ത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയില്‍ പോകുമെന്ന നിലപാട് ധനകാര്യ മന്ത്രി അറിയുന്നത് മാധ്യമങ്ങളി ലൂടെ യായിരുന്നു.
വ്യവസായ വകുപ്പില്‍ മുഖ്യമന്ത്രിയുടെ വിശ്വസ്ഥരായ ചിലര്‍ അനാവശ്യമായി ഇടപെടുന്ന എന്ന പരാതി മന്ത്രി പി രാജീവ് ഉയര്‍ത്തുന്നുണ്ട്. ഇവര്‍ മൂവരും കടുത്ത അസംതൃപ്തി യിലുമാണ്. മുഖ്യമന്ത്രിയുടെ കുടുംബാങ്ങളില്‍ ചിലര്‍ വകുപ്പുകളില്‍ ഇടപെടുന്നുവെന്നും പി ശശി ഇവരുടെ താല്പര്യം ആണ് സംരക്ഷിക്കുന്നതെന്നും മൂന്ന് മന്ത്രിമാരും പരാതിപ്പെട്ടതായി അറിയുന്നു.
എന്നാല്‍ സിപിഎമ്മില്‍ പിണറായിക്കെതീരെ നിലപാട് എടുക്കാന്‍ കഴിയുന്ന ഒരു നേതാവും ഇപ്പോള്‍ ഇല്ല. അതു കൊണ്ടാണ് വിഷയം വലിയ പൊട്ടിത്തെറിയിലേക്ക് നീങ്ങാത്തത്. പക്ഷെ പുകഞ്ഞുകൊണ്ടിരിക്കുന്ന അസംതൃപ്തി പാര്‍ട്ടിയെയെയും സര്‍ക്കാരിനെയും അടിമുടി ബാധിക്കുന്നുണ്ട്.