എറണാകുളത്ത് കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി

റിതു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്.

author-image
Prana
Updated On
New Update
crime

എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ലഹരിക്ക് അടിമയായ അയല്‍വാസി വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മകള്‍ വിനീഷ,വേണു എന്നിവരാണ് കൊല്ലപ്പെട്ടത്. ഒരാള്‍ ചികിത്സയിലാണ്. നാലംഗ കുടുംബമാണ് ആക്രമണത്തിനിരയായത്. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ സൂചന. ആക്രമണം നടത്തിയ പ്രതി ഋതു (28) വടക്കേക്കര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.ഇന്ന് വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ അരുംകൊല നടന്നത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. പ്രതിയുടെ ലഹരി ഉപയോഗത്തിനെതിരെ അയല്‍വാസികള്‍ നല്‍കിയ പരാതിയാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് സൂചന. ലഹരി ഉപയോഗിച്ച് അയൽവാസികളെ നിരന്തരം ശല്യം ചെയ്തിരുന്നയാളാണ് റിതുവെന്നാണ് വിവരം. വൈകുന്നേരം ആറോടെയാണ് വീട്ടില്‍ കയറിയ പ്രതി നാല് പേരെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. വാക്കേറ്റത്തിനിടെ കൈയിൽ കരുതിയ ആയുധം ഉപയോഗിച്ച് വെട്ടുകയായിരുന്നു. വെട്ടേറ്റവരെ നാട്ടുകാരെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മൂന്ന് പേരും മരിച്ചു.ഋതുവിന്റെ വീടിന് സമീപത്ത് താമസിക്കുന്ന രണ്ട് അയല്‍ വീട്ടുകാരെയും പ്രതി വെട്ടിക്കൊല്ലുമെന്ന്  നേരത്തേ ഭീഷണിപ്പെടുത്തിയതായാണ് പരാതി. നിരവധി കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് അറിയിച്ചു. റൗഢി ലിസ്റ്റിലും പെട്ടയാളാണ്. പോലീസ് കൊലപാതകം നടന്ന വീട്ടിലെത്തി അന്വേഷണം തുടങ്ങി.

death